Shri Vettor Krishnankutty

വെട്ടൂർ.ജീ.കൃഷ്ണൻകുട്ടി അനുസ്മരണം.

 

യു. കെ. യിലെ കലാസാംസ്കാരിക രംഗത്ത് ഏറെ തിളങ്ങി നിന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഈയിടെ അന്തരിച്ച ശ്രീ . വെട്ടൂർ . ജീ . കൃഷ്ണൻ കുട്ടി.
പതിന്നാലാം വയസ്സിൽ സിംഗപ്പൂരിൽ എത്തിയ അദ്ദേഹം അവിടത്തെ മലയാളി സംഘടനകളിൽ കലാപ്രവർത്തനം നടത്തിയിരുന്നു.

യു . കെ . യിൽ എത്തിയതിന് ശേഷവും ആ കലാസപര്യ തുടർന്നു . കൈരളി കലാസമിതി,പെരേരാ ബ്രദേഴ്‌സ് , ദൃശ്യകല (MAUK) തുടങ്ങിയ സംഘടനകളിൽ പ്രവർത്തിയ്ക്കുകയും , വിൽപ്പാട്ട് , നാടകം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിയ്ക്കുകയും ചെയ്തു . കലാപ്രവർത്തനത്തിന് പുറമേ കവിത , ലേഖനങ്ങൾ , നാടകം , വിൽപ്പാട്ട് തുടങ്ങിയവ രചിയ്ക്കുകയുണ്ടായി . ആ അതുല്യ കലാപ്രതിഭയുടെ വിയോഗം ഒരു തീരാ നഷ്ടം തന്നെ.

അദ്ദേഹത്തോടുള്ള ആദരസൂചകമായി 14/11/2021 ഞായറാഴ്ച വൈകുന്നേരം കേരളാ ഹൗസിൽ ഒരനുശോചനയോഗം സംഘടിപ്പിയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് പുറമേ മറ്റ് നിരവധി പേർ പങ്കെടുത്ത യോഗത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് സർവ്വശ്രീ നടരാജൻ , രവീന്ദ്രൻ നായർ , ബാബു , ശശി . എസ്‌ . കുളമട , ഫ്രെഡിൻ സേവ്യർ , അനിൽ കുമാർ , കീർത്തി , ജെയ്‌സൺ , മുരളീധരൻ , മുരളി പിള്ള , ബൈജു , പ്രീയൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ സംബന്ധിച്ചവർക്ക് അസ്സോസിയേഷൻ ചെയർമാൻ അനിൽകുമാർ കൃതജ്ഞത രേഖപ്പെടുത്തി.

Report: ശശി എസ് കുളമട
Photos: Sreekumar Kunjuraman

Our Sponsors

Follow us on Social Media