DR. R. E. ASHER

മലയാളത്തിന് ഇംഗ്ലീഷ് ഭാഷയിൽ നിന്നും ലഭിച്ച  അപൂർവ സൗഹൃദമായിരുന്ന  ഡോ  ആഷറുടെ  നിര്യാണത്തിൽ M.A.U.K. ആദരം അർപ്പിക്കുന്നു.

ഈ ശനിയാഴ്ച ജനുവരി 14 നു വൈകുന്നേരം 6 മണിക്ക് മാനർപാർക്കിലെ കേരളാ ഹൗസിൽ വച്ച് നടക്കുന്ന അനുസ്മരണ യോഗത്തിൽ പ്രസിദ്ധ ചിന്തകനും വാഗ്മിയുമായ പ്രൊഫ എം. ൻ. കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തും.

എല്ലാ സഹൃദയരെയും, ഭാഷാ സ്നേഹികളേയും ഈ പരിപാടിയിൽ പങ്കെടുക്കാനായി ക്ഷണിക്കുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ “ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു” , “ബാല്യകാല സഖി” , “പാത്തുമ്മയുടെ ആട്”, തകഴിയുടെ “തോട്ടിയുടെ മകൻ”, KP രാമനുണ്ണിയുടെ “സൂഫി പറഞ്ഞ കഥ” തുടങ്ങിയ കൃതികൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തതിലൂടെയാവും ഡോ ആഷറെ കൂടുതൽ പേർ അറിയുക.

1983 ഇൽ കേരള സാഹിത്യ അക്കാദമി, മലയാള ഭാഷയ്ക്കു നൽകിയ വിശിഷ്ട സംഭാവനയ്ക്കു സ്വർണ്ണ മെഡൽ നൽകി ആദരിച്ചു. 2007 ഇൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നൽകി ഡോ അഷറെ ആദരിച്ചു.

 

പ്രൊഫ. ആർ.ഇ. ആഷർക്ക്
സ്നേഹാദരവുകളോടെ പ്രണാമം…🌹

മലയാള ഭാഷയുടെ ദത്തുപുത്രനും, ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനുമാണ് പ്രൊഫ. ആർ.ഇ. ആഷർ ( റൊണാൾഡ്‌ ഇ. ആഷർ- Ronald Eaton Asher); ബ്രിട്ടീഷ് ലിംഗ്വിസ്റ്റും ദ്രവീഡിയൻ ഭാഷാ വിദഗ്ദ്ധനുമായ അദ്ദേഹം ഓർമ്മയായി. 2022 ഡിസംബർ 26-ന് ആണ് ആഷർ അന്തരിച്ചത്. 96 വയസ്സായിരുന്നു. സ്കോട്ലാന്റിലെ എഡിൻബർഗിലായിരുന്നു അന്ത്യം എന്ന് അദ്ദേഹത്തിന്റെ മകൻ ഡോ. ഡേവിഡ് ആഷർ തന്റെ പോസ്റ്റിലൂടെ ലോകത്തെ
അറിയിച്ചു.

മലയാളികൾക്ക് ആഷർ പരിചിതനാവുന്നത് ബഷീർ – തകഴി കൃതികളുടെ ഇംഗ്ലീഷ് വിവർത്തനത്തിലൂടെയാണ്. ‘ബാല്യകാലസഖി’, ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’, ‘പാത്തുമ്മയുടെ ആട്’ എന്നീ ബഷീർ കൃതികളും തകഴിയുടെ ‘തോട്ടിയുടെ മകൻ’, കെ.പി. രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’ എന്നിവയും റൊണാൾഡ് ആഷർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

മലയാളവും തമിഴുമുൾപ്പെടെയുള്ള ദ്രാവിഡഭാഷകളെപ്പറ്റി പഠിക്കാനുള്ള താൽപര്യമാണ് ദക്ഷിണേന്ത്യയുമായി പ്രൊഫ. ആഷറെ ബന്ധപ്പെടുത്തിയത്.

കേരള സാഹിത്യ അക്കാദമിയുടെയ ‘വിശിഷ്ടാംഗത്വം’ നേടിയ ഏക വിദേശിയാണ് ആഷർ.

ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷയറിൽ 1926 ജൂലൈ 23-ന് ജനിച്ച പ്രൊഫ. ആഷർ കിങ് എഡ്വാർഡ് ഗ്രാമർ സ്കൂളിലാണ് പഠിച്ചത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഫെനറ്റിക്സിൽ ഉന്നതപഠനം നേടിയ ശേഷം ഫ്രഞ്ച് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആപ്രിക്കൻ സ്റ്റഡീസിൽ അധ്യാപകജീവിതമാരംഭിച്ച ആഷർ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഭാഷാപഠനവഭാഗവുമായി നിരന്തരം സമ്പർക്കത്തിലേർപ്പെട്ടു.

തമിഴ് ഭാഷയിലാണ് ആദ്യത്തെ ഭാഷാപഠനഗവേഷണം അദ്ദേഹം ആരംഭിക്കുന്നത്. 1955 ല്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച് ഡി നേടിയ ആഷര്‍, തമിഴ് ഭാഷാഗവേഷണത്തിന് നാലുവര്‍ഷം ഇന്ത്യ, പാകിസ്ഥാന്‍ ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ സന്ദർശനം നടത്തിയിരുന്നു. 1965 മുതല്‍ 1993 വരെ എഡിന്‍ബറ യൂണിവേഴ്‌സിറ്റി പ്രഫസര്‍ ആയി പ്രവർത്തിച്ചു. 1968-ല്‍ മിഷിഗന്‍ യൂണിവേഴ്‌സിറ്റി, 1995-ല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ മലയാളം വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചു.

എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ ഭാഷാശാസ്ത്രവിഭാഗം പ്രൊഫസറായി ജോലി ചെയ്തുവരനേ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് തമിഴ് റിസർച്ച് ഫോറം പ്രസിഡണ്ടായി. തമിഴിൽ നിന്നാണ് മലയാളഭാഷയോടുള്ള താൽപര്യം അദ്ദേഹത്തിനുണ്ടാവുന്നത്.

1947-ൽ തകഴിയുടെ ‘തോട്ടിയുടെ മകൻ’ സ്കാവഞ്ചേഴ്സ് സൺ എന്ന പേരിൽ അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പായ്ക്കൊരാനേണ്ടാർന്നു, ബാല്യകാലസഖി, പാത്തുമ്മയുടെ ആട് എന്നീ കൃതികളും അദ്ദേഹം വിവർത്തനം ചെയ്തു.

1951-ലാണ് ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ പ്രൊഫ. ആർ.ഇ. ആഷർ
വിവർത്തനം ചെയ്തത്. ബഷീർ കൃതികളിലെ വായ്മൊഴി പ്രയോഗങ്ങൾ തനതായ രീതിയിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയെന്നതാണ് ആഷറുടെ സവിശേഷത : തനിനാടൻ ഭാഷാപ്രയോഗത്തിലെ ചില ബഷീർ പ്രത്യേകതകൾ മറികടന്നത് ഇംഗ്ലിഷിൽ പുതുരൂപങ്ങൾ പരീക്ഷിച്ചാണെന്ന് ആഷർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ‘കുഴിയാന’ എന്ന വാക്കിനു തുല്യമായി ‘ആന്റ് ലയൺ’ എന്നതാണെങ്കിലും സന്ദർഭോചിതമായി ‘എലിഫന്റ് ആന്റ്’ എന്ന ഒരു പുതുരൂപം പരീക്ഷിച്ചതും ഇതിന് ഉദാഹരണമായിരുന്നു. മലയാളികളായ പരിഭാഷകരും എഴുത്തുകാരും ആഷറെ സഹായിക്കാനുണ്ടായിരുന്നു.

പ്രൊഫ. ആഷറുടെ തർജമ ഒരേസമയം ‘സുന്ദരിയും വിശ്വസ്തയും’ ആകുന്നു എന്നാണ്, ഒരു ഇംഗ്ലീഷ് ചെല്ലിനെ പിൻതുടർന്നുകൊണ്ട്, ഭാഷാ പണ്ഡിതനായ എൻ.വി. കൃഷ്ണവാരിയർ ഒരിക്കൽ വിശേഷിപ്പിച്ചത്.

റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഫെലോ, റോയൽ സൊസൈറ്റി ഓഫ് എഡിൻബറ ഫെലോ, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

Article by:

Unnikrishnan M.K.
M.A.U.K. Akshara Book Club

https://chat.whatsapp.com/JGmufLl2KH45l52Rie6ldo

 

 

Our Sponsors

Follow us on Social Media