Gurinder Chadha

രണ്ടു ലക്ഷം മനുഷ്യർ കൊല്ലപ്പെടുകയും, പതിന്നാലു ലക്ഷത്തോളം മനുഷ്യർ കുടിയൊഴിക്കപ്പെടുകയും ചെയ്ത മഹാദുരന്തത്തിൽ നിന്നുമാണ് ഇന്ത്യയും പാക്കിസ്ഥാനും പിറന്നു വീണത്. ചുരുങ്ങിയ കാലയളവു കൊണ്ടു ഇത്രയും വലിയ മറ്റൊരു മനുഷ്യകാരണമായ ദുരന്തം ഭൂമിയിൽ ഉണ്ടായിട്ടില്ല. ഒക്ടോബർ 6 ഞായറാഴ്ച, കേരളാ ഹൗസിൽ വച്ചു Gurinder Chadha സംവിധാനം ചെയ്ത ‘വൈസ്‌റോയ്‌സ് ഹൗസ്’ എന്ന ചലച്ചിത്രത്തെ അടിസ്ഥാനമാക്കി ഇൻഡ്യാ വിഭജനത്തെ നോക്കിക്കാണുന്നു. ലാറി കോളിൻസും, ഡൊമിനിക് ലാപിയറും ചേർന്നെഴുതിയ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന പുസ്തകം വായനയ്ക്കു നിർദ്ദേശിക്കുന്നു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ എന്ന ചലച്ചിത്രവും മുൻകൂറായി കാണാൻ നിർദേശിക്കുന്നു. ഒക്ടോബർ 6 ഞായറാഴ്ച, കേരളാ ഹൗസിൽ വൈകിട്ട് 6 മണിക്ക് എത്തിച്ചേരുക. ഏവർക്കും സ്വാഗതം.

Follow us on Social Media