സൈബർ സമാഗമം

സുഷുപ്തിയിലാണ്ട ശിശിര സന്ധ്യകൾക്കു വിട. 2020 ൽ കഥയും കവിതയും വീണ്ടും പൂത്തുലയുന്നു. ഇത്തവണ സ്ഥലകാല പരിമിതകളെ സാങ്കേതികതയുടെ കൂട്ടുപിടിച്ചു നാം മറികടക്കുകയാണ്. ആദ്യത്തെ സൈബർ സമാഗമം ഫേസ്ബുക്കിന്റെ തട്ടകത്തിൽ ലൈവ് ആയി സംഘടിപ്പിക്കുന്നു. സുഹൃത്തുക്കളെ, ജനുവരി 25 ശനിയാഴ്ച രാത്രി 7 മണിക്ക് https://www.facebook.com/groups/coffeeandpoetry/ ൽ ലോഗിൻ ചെയ്യുക. ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന സമാഗമത്തിൽ കഥയും കവിതയും സജീവമാകുന്നു. വി പ്രദീപ്, ടി ഡി രാമകൃഷ്‌ണന്റെ ‘മാമ ആഫ്രിക്ക’ നൽകുന്ന സന്ദേശം അവതരിപ്പിക്കുന്നു.

Our Sponsors

Follow us on Social Media