ഡോ : മുരളി തുമ്മാരുകുടി ഏപ്രിൽ 14 ശനിയാഴ്ച്ച ‘കട്ടൻ കാപ്പിയും കവിതയും ‘ 

ഈ വരുന്ന ഏപ്രിൽ 14 ശനിയാഴ്ച്ച ‘കട്ടൻ കാപ്പിയും കവിതയും ‘  സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ പരിപാടിയിൽ ഡോ : മുരളി തുമ്മാരുകുടി പങ്കെടുക്കുന്നു.

‘കട്ടൻ കാപ്പിയും കവിതയും ‘ എന്ന സാഹിത്യ കൂട്ടായ്മയുടെ  എഴുപതാമത്തെ പരിപാടിയിൽ  ഡോ : മുരളി തുമ്മാരുകുടി പങ്കെടുക്കുന്നു. ഈ വരുന്ന ഏപ്രിൽ 14 ശനിയാഴ്ച്ച , വിഷുവിന്  വൈകീട്ട് 5 മുതൽ 8  വരെയാണ്,   ‘മലയാളി സോസ്സിയേഷൻ ഓഫ് ദി യു.കെ’ യുടെ ആഭിമുഖ്യത്തിൽ , ലണ്ടനിലെ മനർ  പാർക്കിലുള്ള കേരള ഹൌസിൽ വെച്ചാണ്  ഈ ഒത്തുകൂടൽ അരങ്ങേറുന്നത് …

അന്താരാഷ്‌ട്ര പ്രശസ്തനായ ഗ്രന്ഥകാരനും , പ്രഭാഷകനും , ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമാണ്  ഡോ : മുരളി തുമ്മാരുകുടി . ലോകത്തിലെ ഒട്ടുമിക്ക മഹാദുരന്തങ്ങൾ നടന്ന സ്ഥലങ്ങളിൽ നേരിട്ട് പോയി കണ്ടിട്ട് , ദുരന്ത നിവാരണങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഇദ്ദേഹത്തിനാണ് , കഴിഞ്ഞ വർഷം 2018 – ൽ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് എന്നുള്ളതും വളരെ കൗതുകകരമായ  ഒരു  കാര്യം തന്നെയാണ് . ‘ചില നാട്ടു കാര്യങ്ങൾ’ എന്ന ഹാസ്യ സാഹിത്യ ഗ്രന്ഥത്തിനായിരുന്നു  പുരസ്കാരം.  അദ്ദേഹത്തിന്റെ വായനക്കാർക്ക് ഈ വാർത്തയിൽ അത്ഭുതമില്ല..


യാത്രകളോട് എന്നും ആർത്തി പുലർത്തുന്ന മുരളി തുമ്മാരുകുടി  തന്റെ ആഗോള പര്യടനത്തിന്റെ ഇടവേളകളിൽ ചരിത്രവും , ഭൂമിശാസ്ത്രവും , ചിരിയും , ചിന്തയും കലർത്തി ‘തുമ്മാരുകുടിക്കഥകൾ’ എന്ന പേരിൽ ബ്ലോഗെഴുത്തിനും സമയം കണ്ടെത്തുന്ന നല്ലൊരു സാഹിത്യകാരൻ കൂടിയാണ് … 

അതുപോലെ മാതൃഭൂമി ഓൺലൈനിൽ അദ്ദേഹം എഴുതിയ ഒരിടത്തൊരിടത്ത് എന്ന പംക്തിക്ക് ധാരാളം വായനക്കാർ ഉണ്ട്…


കൂടാതെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അനേക വിഷയങ്ങളെപ്പറ്റി നിരന്തരം പല സോഷ്യൽ മീഡിയ തട്ടകങ്ങളിലും  
എന്നുമെന്നോണം എഴുതുന്ന ഇദ്ദേഹം , ലോകത്തുള്ള ഏത്  ദേശങ്ങളിലും എത്തിപ്പെടുമ്പോൾ ,  വിടങ്ങളിലുള്ള വായന മിത്രങ്ങളുമായി പല വർത്തമാന സദസ്സുകളിലും പങ്കെടുക്കുകയും ചെയ്യാറുണ്ട് …

അതായത് മലയാളത്തിൽ പ്രചോദനാത്മക സാഹിത്യം  കൈകാര്യം ചെയ്യുന്ന വളരെ വിരളമായ എഴുത്തുകാരിൽ ഒരു വല്ലഭൻ കൂടിയാണ് , ഇന്ന്  ‘എം.ടി .രണ്ടാമൻ’ എന്ന് വിളിക്കപ്പെടുന്ന മുരളി തുമ്മാരുകുടി  …!‘ചില നാട്ടു കാര്യങ്ങൾ’ , ‘കാഴ്ച്ചപ്പാടുകൾ’  , ‘തുമ്മാരുകുടി കഥകൾ ‘ , ‘വീണ്ടും ചില നാട്ടു കാര്യങ്ങൾ’ , ‘സുരക്ഷയുടെ പാഠങ്ങൾ’ , ‘ഒരുങ്ങാം വിനോദ യാത്രക്ക്  ‘, ‘എന്ത് പഠിക്കണം എങ്ങിനെ തൊഴിൽ നേടാം ‘ എന്നീ  മലയാളം   പുസ്തകങ്ങൾ അടക്കം ആംഗലേയത്തിലും , മറ്റും അനേകം ലേഖനങ്ങളും മുരളി തുമ്മാരുകുടി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് .

ആഗോളതലത്തിലുള്ള പ്രവർത്തനങ്ങൾക്കു പുറമെ ഭാരതത്തിലെ വിവിധ സംഘടനകളുമായി ചേർന്ന് സുരക്ഷയും ദുരന്താഘാത ലഘൂകരണവുമായി ബന്ധപ്പെട്ട അനേകം ബോധവൽക്കരണ പ്രവർത്തനങ്ങളിലും ഈ ശാസ്ത്ര ചിന്തകൻ ഏർപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട് .

അന്നത്തെ കട്ടൻകാപ്പിയും കവിതയും എന്ന സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ ഒത്തു കൂടൽ പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഡോ. മുരളി തുമ്മാരുകുടി  ആനുകാലിക, സാഹിത്യ വിഷയങ്ങളെ പറ്റി സംസാരിക്കുന്നു …

 അതോടൊപ്പം ശതവാർഷികം ആഘോഷിക്കുന്ന സ്ത്രീ വോട്ടവകാശത്തെപ്പറ്റിയും , സ്ത്രീ ശാക്തീകരണത്തെപ്പറ്റിയും അദ്ദേഹം ചർച്ച നയിക്കുന്നു…

 

പതിവുപോലെ വട്ടം കൂടിയിരുന്നു അദ്ദേഹത്തോടൊപ്പം നമുക്കു വർത്തമാനം പറയാം. ഏവർക്കും സ്വാഗതം …

Date   :-  Saturday 14 April 2018 | Time: 5m 

Venue :- Kerala house, 671 Romford Road . London E12 5AD .

അടുത്ത ദിവസം ഏപ്രിൽ 15 – ന് ഞായറാഴ്‍ച്ച വൈകീട്ട്  5 മണി മുതൽ ഇതേ വേദിയിൽ വെച്ചുതന്നെ ‘കട്ടൻ കാപ്പിയും കവിതയും’ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തന്നെ, കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും നടത്തുന്നു… കവിയുമായി ഫോണിൽ കൂടി സംസാരിക്കുന്നു .. ഏവർക്കും സ്വാഗതം ….

Our Sponsors

Follow us on Social Media