കട്ടൻ കാപ്പിയും കവിതയും
ലോകസഞ്ചാരിയും വ്ലോഗറും ആയ സുജിത് ഭക്തൻ തന്റെ യാത്രാനുഭവങ്ങളുമായി ‘കട്ടൻ കാപ്പിയും കവിതയും’ വേദിയിൽ എത്തുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ ‘INB ഡയറീസ്’ എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നു. സഞ്ചാരസാഹിത്യത്തിനു മുതൽക്കൂട്ടായിമാറുന്ന ഈ പുസ്തകത്തിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ സുജിത്തിന്റെ യാത്രാനുഭവങ്ങൾ വിവരിക്കപ്പെട്ടിരിക്കുന്നു. പുസ്തകത്തിന്റെ കോപ്പികൾ വേദിയിൽ ലഭ്യമായിരിക്കും. ഏവർക്കും സ്വാഗതം.
Date: Sunday 16 March 2025
Time: 4pm
Venue: Kerala house, 671 Romford Road, London E12 5AD