ജനനി യിലേക്ക് രചനകൾ  ക്ഷണിക്കുന്നു

ജനനി
————
ഇക്കൊല്ലത്തെ ‘മലയാളി അസോസ്സിയേഷൻ  ഓഫ് ദി യു.കെ’ യുടെ വാർഷിക  പതിപ്പായ ‘ജനനി’യിലേക്ക് രചനകൾ  ക്ഷണിക്കുന്നു…🙏

അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും ,കലകളേയുമൊക്കെ സ്നേഹിച്ച കുറച്ച് ആളുകൾ എവിടേയും ഉണ്ടാകുന്നതുകൊണ്ടാണ് അവരുടെ ഭാഷയും സംസ്കാരവും അവർ മറ്റൊരു സ്ഥലത്തേക്ക് കുടിയേറിയാലും അവിടങ്ങളിലും കോട്ടം കൂടാതെ നിലനിൽക്കുന്നത് .💫

ഇപ്പോൾ ബ്രിട്ടണിൽ ശത വാർഷികം കൊണ്ടാടുന്ന ഭാരതത്തിലെ ശ്രേഷ്‌ഠ ഭാഷകളിൽ ഒന്നായ മലയാളത്തിന്റെ നൂറാം പിറന്നാൾ കൊണ്ടാടുന്ന വർഷം കൂടിയാണ് 2019 …👏👏👏

1912 -ൽ ലണ്ടനിൽ പഠിക്കാനെത്തിയ എഴുത്തുകാരനു വാഗ്മിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന
കെ..പി .കേശവ മേനോന്റെ നേതൃത്വത്തിൽ 1914 -ൽ തുടങ്ങിവെച്ച ഒരു വിദ്യാർത്ഥി പ്രസ്ഥാനമായിരുന്നു ‘മലയാളി മൂവ്മെന്റ്’ എന്ന പാശ്ചാത്യ ലോകത്തെ പ്രഥമ മലയാളി കൂട്ടായ്മ … ! 🤩

ഈ മലയാളി മൂവ്മെന്റ് കൂട്ടായ്മ നാലഞ്ചുകൊല്ലങ്ങൾക്ക്  ശേഷം , അന്നിവിടെ നിയമം പഠിക്കുവാൻ വന്നിരുന്ന അഡ്വേക്കേറ്റ് കെ.ടി. പോളിന്റെ മേൽനോട്ടത്തിൽ – അന്ന് ലണ്ടനിലുണ്ടായിരുന്ന ഭാഷാസ്നേഹികൾ ഒത്ത് ചേർന്ന് ,1919 ൽ കൈപ്പടയാൽ എഴുതി, ചിത്രങ്ങൾ വരച്ച് പ്രസിദ്ധീകരിച്ച കൈയെഴുത്ത് പതിപ്പായിരുന്നു പാശ്ചാത്യ ലോകത്തുനിന്നും
ഇറങ്ങിയ ആദ്യത്തെ മലയാള പുസ്തകം …😍

1920 -ൽ ഒരു ഇന്ത്യൻ സ്റ്റുഡൻസ് ഹോസ്റ്റൽ ലണ്ടനിലെ വൈ .എം.സി .എ യിൽ (YMCA -ISH ) ആരംഭം കുറിച്ചതും അഡ്വേക്കേറ്റ് .കെ.ടി. പോളായിരുന്നു …😜

1919 മുതൽ തുടർച്ചയയായി കൊല്ലം തോറും പ്രസിദ്ധീകരിച്ചില്ലെങ്കിലും പല പേരുകളിലായി ഈ വിദ്യാർത്ഥി പ്രസ്ഥാനവും , പിന്നീട് വന്ന മലയാളി സമാജവും – ഓബ്രി മേനോൻ , കോന്നി മേശ്രി , ഡോ .കുഞ്ഞൻ , മേനോൻ മാരാത്ത് , വി.കെ .കൃഷ്ണമേനോൻ , കരുവത്തിൽ ഗോപാലൻ , ഡോ .കോശി ഇട്ടൂപ്പ് , പി.കെ .സുകുമാരൻ , ഡോ .ആർ .കെ .മേനോൻ ,എം.എ .ഷക്കൂർ എന്നീ ഭാഷാ സ്നേഹികളായ പഴയ കാല യു.കെ.മലയാളികളുടെ പ്രയത്‌നത്താൽ മലയാളം കൈയെഴുത്ത് പതിപ്പുകളും, പുസ്തകങ്ങളും ശേഷമുള്ള കാലഘട്ടങ്ങളിലൊക്കെ ഇറക്കി കൊണ്ടിരുന്നതായി പറയപ്പെടുന്നു …

പിന്നീട് കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപത് കാലഘട്ടം മുതൽ ഇവിടെ എത്തപ്പെട്ട മണമ്പൂർ സുരേഷ് , മിനി രാഘവൻ , ഹാരീസ് , ബാഡ്‌വിൻ സൈമൺ ബാബു ,ശശി കുളമട , ശിവാനന്ദൻ, ഫ്രാൻസിസ് ആഞ്ചലോസ് , ഡോ :ഓമന ഗംഗാധരൻ മുതൽ ധാരാളം പേരുടെ പരിശ്രമത്താലും ,സംഘടനകളിൽ കൂടിയും കൈയെഴുത്തു മാസികകളായും ,വാർഷിക പതിപ്പുകളായും – അനേകം മലയാളം പുസ്തകങ്ങൾ ബ്രിട്ടനിൽ നിന്നും മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു…💪💪🌀

അത്തരത്തിൽ ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് മുതൽ ലണ്ടനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ബ്രിട്ടനിലും പുറത്തും ശ്രദ്ധേയമായ ഒരു ഒരു വാർഷിക പതിപ്പാണ് ‘ ജനനി’🤩☀️

Our Sponsors

Follow us on Social Media