9. “മതങ്ങളെ വഴിമാറു”.
സാമൂഹിക പ്രസക്തിയുള്ള നാടകങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിട്ടുള്ള “ദൃശ്യകല””മതങ്ങളെ വഴിമാറു” എന്ന നാടകത്തിന്‍റെ അവതരണത്തിലൂടെ അത് ശരിവയ്കുകയും ചെയ്തിട്ടുള്ള കാര്യമാണ്. ഹിന്ദു,മുസ്ലിം,ക്രിസ്ത്യന്‍,മനുഷ്യന്‍,രോഗി എന്നീ കഥാപാത്രങ്ങള്‍ ആണ് നാടകത്തിലുള്ളത്…തെരുവില്‍ ഉപേക്ഷിക്കപെട്ട കുഷ്ഠ രോഗി,ഹിന്ദു,മുസ്ലിം,ക്രിസ്ത്യന്‍ എന്നീ മതങ്ങളുടെ വക്താക്കള്‍ തമ്മിലുള്ള പോര്,ഇവരുടെ യിടയിലെയ്കു സ്നേഹത്തിന്‍റെ സന്ദേശവുമായി കടന്നു വരുന്ന മനുഷ്യന്‍…ഒടുവില്‍ രോഗിയില്‍ ദൈവീകത്വം കാണുകയും ആ രോഗിയെ എല്ലാ മത വിഭാഗത്തില്‍ പെട്ടവരും ദൈവമായി പ്രതിഷ്ടിയ്കുകയും ചെയ്യുന്നു.
ജാതിയുടെയും,മതത്തിന്‍റെയും പിടിയിലമര്‍ന്നിരിയ്ക്കുന്ന ഇന്നത്തെ സമൂഹത്തിന്‍റെ കണ്ണ് തുറപ്പിയ്ക്കുവാൻ ,സമൂഹത്തില്‍ മനുഷ്യ നന്മ വിളംഭരം ചെയ്യാന്‍ ,പിറന്നു വീഴുന്ന കുട്ടികളില്‍ പോലും വര്‍ഗ്ഗീയ വിഷവിത്തു പാകുന്ന വരെ അതില്‍ നിന്ന് പിന്തിരിപ്പിയ്ക്കുവാൻ ഒക്കെ ഈ നാടകത്തിലെ സന്ദേശമുതകും എന്ന കാര്യത്തില്‍ സംശയമില്ല.സൗത്താല്‍ നാടക മത്സരത്തില്‍ “മതങ്ങളെ വാഴിമാറു” ഏറ്റവും മികച്ച നാടകമായി തെരഞ്ഞെടുക്കപെട്ടു.ക്രൊയ്ഡ ണിലും ഈ നാടകം അവതരിപ്പിച്ചു. പ്രൊഫസര്‍.കണ്ടച്ചിറ ബാബുവിന്‍റെ രചനയ്ക്ക് ശ്രീ.ബാബു വിന്‍റെ താണ് രംഗഭാഷ………..ഈ നാടകത്തിന്‍റെ മറ്റ് ശില്പികള്‍ ഇവരെല്ലാമാണ്.
അരങ്ങ്:
ഹിന്ദു…………………….ശ്രീ വത്സലന്‍.
മുസ്ലിം…………………….വെട്ടൂര്‍.ജി.കൃഷ്ണന്‍ കുട്ടി,…..വക്കം.ബി.ജി.
ക്രിസ്ത്യന്‍………………നിഹാസ് റാവുത്തര്‍.
രോഗി……………………ശശി.എസ്.കുളമട.
മനുഷ്യന്‍………………..ബാബു.
അണിയറ :
നാടക രചന………………പ്രൊഫസര്‍.കണ്ടച്ചിറ ബാബു.
സംവിധാനം……………… ബാബു.
ചമയം……………………….വെട്ടൂര്‍.ജി.കൃഷ്ണന്‍ കുട്ടി.
സംഗീത നിയന്ത്രണം……….ജോയി.
വെളിച്ചവിതാനം…………. ഫെബി.
ശബ്ദം ………………………….ഒയാസിസ്.
സഹായികള്‍………………..ജയപാല്‍,ദിനു