6. “ജ്വാലാമുഖികള്‍”.

 

സാമൂഹിക പ്രസക്തി യുള്ള ഒരു നാടകമായിരുന്നു  ശ്രീ.റ്റി.എം.എബ്രഹാം രചിച്ചു ഏ.ആർ.നൗഷാദ്  സംവിധാനം ചെയ്ത   “ജ്വാലാമുഖികള്‍”. ഭരണ തലത്തിലെ,തൊഴിൽ ശാലയിലെ,ഉദ്യാഗവൃന്ദങ്ങളിലെ അഴിമതികൾ ക്കെതിരെ  തൻറെ രചനകളിലൂടെ കുരിശു യുദ്ധം നടത്തുന്ന ഒരു നാടക കൃത്ത്. നാടുവാഴിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ അധിക്ഷേപിയ്ക്കുന്ന തരത്തിൽ നാടകമെഴുതി അവതരിപ്പിച്ചു എന്ന കാരണത്താൽ കൽത്തുറുങ്കിൽ അടയ്ക്കാൻ വിധിയ്ക്കുന്ന രാജാവ്.വിധി നടപ്പാക്കാൻ മുൻകൈ എടുക്കുന്ന മന്ത്രിയും,പടയാളിയും ഇങ്ങനെ സംഘർഷ ഭരിതമായ ഒരു ഉള്ളടക്കമാണ് ഈ നാടകത്തിലുള്ളത്.

കേരള കാത്തലിക് അസോസിയേഷൻറെ ക്രിസ്തുമസ് ആഘോഷത്തിനും, മലയാളി അസോസിയേഷൻറെ ആഭിമുഖ്യത്തിൽ മാനർ പാർക്കിലുള്ള രവിദാസ്യ കമ്മ്യൂണിറ്റി ഹാളിലും ഈ നാടകം അവതരിപ്പിച്ചു.

 

അരങ്ങ്:

രാജാവ്…………നിഹാസ് റാവുത്തര്‍.

മന്ത്രി…………..നൗഷാദ്.

നാടകകൃത്ത്…………ശശി.എസ്.കുളമട.

മുതലാളി……………ബിജു ലോറന്‍സ്.

തൊഴിലാളി………..ബാബു.

തൊഴിലാളി നേതാവ്……….സുഗേഷ്.

മകള്‍……………………..ബേബി മഞ്ജു.

ഭടന്‍…………………….ശ്രീ വത്സലന്‍.

 

അണിയറ:

രചന…………………റ്റി.എം.എബ്രഹാം.

സംവിധാനം………..എ.ആര്‍.നൗഷാദ്.

ചമയം……………….വെട്ടൂര്‍.ജി.കൃഷ്ണന്‍ കുട്ടി.

സംഗീത നിയന്ത്രണം…………….ജോയി.

ദീപവിതാനം…………………..ജോണ്‍സണ്‍,നാസര്‍.

സഹായികള്‍………………….ഫെബി,ജയപാല്‍.

 

Our Sponsors