19. “ ആര്യവൈദ്യന്‍ വയസ്കരമൂസ്”.
“വരിക ഗന്ധര്‍വ്വ ഗായക” എന്ന നാടകത്തി ന്‍റെ അവതരണത്തിനിടയില്‍ തന്നെ “ദൃശ്യകല”അടുത്തതായി അവതരിപ്പികേണ്ട നാടകവും തെരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. ഇക്കുറി തികച്ചും വ്യത്യസ്തമായ ഒരു പ്രമേയ മാണ് തെരഞ്ഞെടുത്തത്. .വൈദ്യകുടുംബത്തില്‍ നിന്നും ഒരു നാടകം.അഷ്ടവൈദ്യന്‍ മാരുടെ കഥ പറയുന്ന നാടകം.
സാമൂതിരി രാജാവ് തൻറെ കൊട്ടാരത്തില്‍ നടത്തി വരാറുള്ള വൈദ്യ പരീക്ഷണ ത്തോടെ നാടകം ആരംഭിയ്കുന്നു. സാമൂതിരിയും, അഷ്ടവൈദ്യനിൽ പ്രഗത്ഭനായ വയസ്കര അച്ഛന്‍ മൂസും,മറ്റു വൈദ്യന്‍ മാരായ അക്കാമ്മ ചെറിയാനും,മുഹമ്മദ് റാവുത്തറും സന്നിഹിതരായിട്ടുണ്ട്.വൈദ്യ പരീക്ഷ ആരംഭിച്ചു.രോഗികള്‍ ഓരോരുത്തരായി കടന്നുവരുന്നു.അവരുടെയെല്ലാം രോഗം നിര്‍ണ്ണയിക്കുന്നതില്‍ മറ്റു വൈദ്യന്‍ മാര്‍ പരാജയപ്പെടുകയും അച്ഛന്‍ മൂസ് രോഗനിര്‍ണ്ണ യവും,പ്രതിവിധി യും നിമിഷങ്ങള്‍ക്കകം നിശ്ചയിച്ച് രോഗികളെ പറഞ്ഞയയ്കുകയും ചെയ്യുന്നു.പെട്ടെന്ന് കൈ താഴ്താനാവാതെ ഒരു സ്ത്രീ ഓടി വരുന്നു.എല്ലാ വൈദ്യന്‍ മാരും കിണഞ്ഞു പരിശ്രമിച്ചിട്ടും ആ സ്ത്രീയുടെ അസുഖം ഭേദമാക്കുവാന്‍ കഴിഞ്ഞില്ല. ഒടുവിൽ അച്ഛന്‍ മൂസ്സ് സ്ത്രീയെ പരിശോധിയ്ക്കുകയും 40 ദിവസത്തെ ഉഴിച്ചിലും,പിഴിച്ചിലും കൂടാതെ മറ്റാര് വിചാരിച്ചാലും ഇത് മാറ്റാന്‍ സാധിയ്കില്ലായെന്നു പ്രഖ്യാപിയ്കുകയും ചെയ്യുന്നു. “സാധിയ്ക്കും …..എന്നുറക്കെ യുള്ള ശബ്ദം എല്ലാവരും നോക്കുമ്പോള്‍ അച്ഛന്‍ മൂസി ന്‍റെ ഇളയ മകന്‍ പരമേശ്വരന്‍ മൂസ് കടന്നു വരുന്നു.
അദ്ദേഹം രോഗിയെ സസൂക്ഷ്മം പരിശോധിച്ചതിന് ശേഷം ഇതിനു കിഴിയും,പിഴിച്ചിലും ഒന്നും ആവശ്യമില്ലന്ന് വിധിയ്ക്കുന്നതോടെ ,മറ്റ് വൈദ്യൻ മാരിൽ അത്ഭുതം ഉണ്ടാവുകയും,മകൻറെ ഈ വിധിയെഴുത്ത് അച്ഛൻ മൂസിനെ ചൊടിപ്പിയ്ക്കുകയും ചെയ്യുന്നു.
എന്നാല്‍ മന:ശാസ്ത്ര പരമായ ചികിത്സയിലൂടെ രോഗം പരമേശ്വരന്‍ മൂസ് ഭേദ മാക്കുകയും ചെയ്യുന്നു.ഇതില്‍ കുപിതനായ അച്ഛന്‍ മൂസ് പരമേശ്വരന്‍ മൂസിനെ ആജീവാനന്ത ശത്രുവായി പ്രഖ്യാപിയ്കുകയും സദസില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്യുന്നു.സാമൂതിരി പരമേശ്വരന്‍ മൂസ് നു സമ്മാനം നല്‍കുകയും അഷ്ടവൈദ്യ നായി പ്രഖ്യാപിയ്കുകയും ചെയ്യു ന്നതോടെ നാടകത്തിൻറെ ആദ്യഭാഗത്തിന് തിരശീല വീഴുന്നു. ……ഇതില്‍ നിന്നും സംഭവ ബഹുല മായ ഒരു കുടുംബ കഥയാണ് നാടക കൃത്ത് പറയുന്നത്.വെറും ഒരു നാടകത്തിനുപരി നമ്മുടെ പാരമ്പര്യ വൈദ്യന്‍ മാരെയും,ഗ്രന്ഥങ്ങളെയും, ആദ്യത്തെ ശാസ്ത്ര ക്രിയ വിദഗ്ദ്ധനായ സുശ്രിതർ,ചരകന്‍ എന്നീ വൈദ്യന്‍ മാരെയും,
വൈദ്യ ഗ്രന്ഥമായ “അഷ്ടാംഗഹൃദയ” ത്തെ കുറിച്ചൊക്കെ പരാമര്‍ശിയ്കുന്ന ഈ നാടകം ഈസ്റ്റ് ഹാമില്‍ 450 ഓളം വരുന്ന കാണികളുടെ മുന്‍പില്‍ അവതരിപ്പിയ്ക്കുവാൻ കഴിഞ്ഞു.
കൂടാതെ മാഞ്ചസ്റ്ററിലും അവതരിപ്പിയ്കുകയുണ്ടായി.
ഇംഗ്ലന്ടില്‍ നിന്നും നാട്ടില്‍ നീണ്ട വര്‍ഷം വിശ്രമ ജീവിതം നയിയ്കുക യായിരുന്ന “ദൃശ്യകല” യുടെ കാരണവര്‍ ശ്രീ.വെട്ടൂര്‍.ജി. കൃഷ്ണന്‍ കുട്ടി തിരികെ വന്നതിനു ശേഷം അഭിനയിയ്കുന്ന നാടകം എന്ന പ്രത്യകത യും ഈ നാടകത്തിനുണ്ട് .സമൂതിരി യുടെ ഭാഗം അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു.ശ്രീമതി.ശ്രീലതാ അശോക് കുമാര്‍,പ്രസന്നാ പിള്ള,വിജയകുമാര്‍ പിള്ള എന്നിവർ ആദ്യമായി ദൃശ്യകലയിലെത്തുന്നതും ” ആര്യവൈദ്യൻ വയസ്കര മൂസ്സ് ” ലൂടെ യാണ്.
അച്ഛന്‍ മൂസിനെ ബാബു അതി ഗംഭീരമായി അവതരിപ്പിച്ചു.പരമേശ്വരന്‍ മൂസ് ആയി വിജയകുമാര്‍ പിള്ള യും ,ബലരാമന്‍ മൂസായി സതീഷും,ദാമോദരന്‍ മൂസായി ഫ്രെഡിന്‍ സേവ്യറും തകര്‍ത്തഭിനയിച്ചു.വില്ലന്‍ ഗോപി യുടെ റാവുത്തര്‍,ശശി.എസ്.കുളമടയുടെ പാച്ചു പിള്ള,മുരളി പിള്ള യുടെ ഇസ്മയില്‍ കണ്ണ് എന്നീ കഥാപാത്രങ്ങളും നന്നായി. .ഉഷാകുമാരി യുടെ ഉണ്ണൂലി യും,ധന്യ് യുടെ സുകേശിനി യും തിളങ്ങി.നാരായണി യായി രാധാ ഗോപിനാഥ് നല്ല അഭിനയം കാഴ്ച വച്ചു.അക്കാമ ചെറി യാനായി ശ്രീലതാ അശോക് കുമാര്‍,ഹൈമവതി,രോഗി എന്നീ ഇരട്ട കഥ പത്രങ്ങളെ പ്രസന്നാ പിള്ളയും അവതരിപ്പിച്ചപ്പോൾ മറ്റ് ഇതര കഥാ പാത്രങ്ങളായി രവി പിള്ള,സുധീര്‍ എന്നിവര്‍ വേഷമിട്ടു.
അണിയറ ശില്പി കളെപരിചയപ്പെടുത്താം…….
വാല്‍ക്കഷണം:ഈ നാടകത്തിലൂടെ ആദ്യമായി “ദൃശ്യകല”യ്ക് ഒരുഅവതരണ ഗാനം ഉണ്ടായി.പകല്‍ക്കുറി വിശ്വന്‍റെ രചനയ്ക് പ്രണവം മധുവ് ന്‍റെ സംഗീതവും,ആലാപനവും.
അരങ്ങ് :
അച്ഛന്‍ മൂസ്…… ബാബു.
പമെശ്വരന്‍ മൂസ്…… വിജയകുമാര്‍ പിള്ള.
ബലരാമന്‍ മൂസ് …….. സതീഷ്.
ദാമോദരന്‍ മൂസ്……. ഫ്രെഡിന്‍ സേവ്യര്‍.
സാമൂതിരി……………. വെട്ടൂര്‍.ജി.കൃഷ്ണന്‍ കുട്ടി.
റാവുത്തര്‍ …………….. വില്ലന്‍ ഗോപി.
പാച്ചു പിള്ള ………….. ശശി.എസ്. കുളമട.
ഇസ്മയില്‍ കണ്ണ്…………മുരളി പിള്ള.
ഹൈമവതി,രോഗി ……. പ്രസന്നാ പിള്ള.
ഉണ്ണൂലി …………………… ഉഷാകുമാരി.
സുകേശിനി……………….. ധന്യാ അശോക് കുമാര്‍.
നാരായണി ………………. രാധാ ഗോപിനാഥ്.
അക്കാമ ചെറിയാന്‍ ……….. ശ്രീലതാ അശോക് കുമാര്‍.
രോഗി …………………………..രവി പിള്ള,സുധീര്‍.
അണിയറ:
രചന………………. ………..രാജന്‍ കിഴക്കനേല.
സംവിധാനം ………. ……..ശശി.എസ്.കുളമട.
ചമയം ……………………… ഷീബാ മനോജ്,ജീജാ ശ്രീലാല്‍,വില്ലന്‍ ഗോപി.
സംഗീതം,ആലാപനം…….. പ്രണവം മധു.
സംഗീത നിയന്ത്രണം ………. ജോയി ഗോപി.
രംഗശില്പം …………………. ആര്‍ടിസ്റ്റ്.എ.ജി.കുളമട.
രംഗസജ്ജീകരണം ……………. ശ്രീവത്സലന്‍,മുകുന്ദന്‍,കുഞ്ഞന്‍.
ശബ്ദം ……………………………. ഓയസീസ്.
റെക്കോര്‍ഡിംഗ് ……………….. അസ്‌ലം.
വെളിച്ചവിതാനം …………….. സുഭാഷ്,ശ്രീവത്സലന്‍.
സഹായികള്‍…………………….ബിനോയ്,ഗിരിമാധവൻ.