18. “രാജസഭ”.
“ദൃശ്യകല” അവതരിപ്പിച്ച പത്തൊമ്പതാമത് നാടകമാണ് മലയാളനാടക വേദി യിലെ പ്രശസ്തനായ നാടകകൃത്തും,സംവിധായകനും,സംഗീത നാടക അക്കദമി പുരസ്കാര ജേതാവുമായ ശ്രീ.ഇബ്രാഹിം വെങ്ങര രചനയും,സംവിധാനവും നിര്‍വ്വഹിച്ച “രാജസഭ”.തീപിടിച്ച കാലത്തിന്‍റെ നടുമുറ്റത്തു നില്‍ക്കുന്ന നമുക്ക് വര്‍ഗ്ഗീതയുടെ തീനാളം ഏല്‍ക്കാത്ത ഒരിടംസ്വപ്നം കാണാന്‍ പോലും സാധിയ്കുന്നില്ല.അശാന്തി യുടെ പുകപടലങ്ങളില്‍ അമര്‍ന്നു കിടക്കുന്ന ഭാരതത്തിന്‍റെ കാലിക പ്രശ്ന ങ്ങളെ കേന്ദ്രീകരിച്ചു എല്ലാ മതങ്ങളുടെയും സ്ഥായിമൂല്യം ഒന്നാണെന്ന യാഥാര്‍ത്ഥത്യ ത്തിലേയ്ക് മനുഷ്യ മനസ്സിനെ ഉണര്‍ത്തുന്ന സമൂഹത്തില്‍ വര്‍ഗ്ഗീയത യുടെ ഭീഭത്സ മുഖം ഉണര്‍ത്തുന്ന അസ്വാസ്ഥ്യങ്ങള്‍ നിറഞ്ഞ കഥയെ
കലാചാരുത യോടെ അവതരിപ്പിയ്കാന്‍ ശ്രമിയ്കുകയാണ് “ദൃശ്യകല”.
മുതിര്‍ന്നവരും,കുട്ടികളും അടങ്ങിയ ഒരുനീണ്ട നിരതന്നെ “രാജസഭ”യിലണി നിരന്നിട്ടുണ്ട്.കേന്ദ്ര കഥാപാത്രമായ ഉബൈദ് മാഷിനെ ബാബു വും മറ്റു പ്രധാന കഥാപാത്രങ്ങളെ മധു പിള്ള,കീര്‍ത്തി സോമരാജന്‍,സതീഷ്,മഞ്ജു മന്ദിരത്തില്‍ തുടങ്ങിയവര്‍ അഭിനയിച്ചു…ആമിനകുട്ടി യായി വേഷമിട്ട മഞ്ജു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.പങ്കെടുത്ത എല്ലാവരും അവരവരുടെ ഭാഗങ്ങള്‍ മികവുറ്റതാക്കി.
അരങ്ങ്:
ബാബു,മധുപിള്ള,കീര്‍ത്തി സോമരാജന്‍,സതീഷ്,ജയിന്‍,മുരളി പിള്ള,മെഹറുഫ്,അനില്‍,സുലോചനാ ശ്രീധരന്‍,രാധാ ഗോപിനാഥ്,മഞ്ജു മന്ദിരത്തില്‍,ശരന്ന്യാ രോഹണി,ശില്പ ,ശ്രുതി,എലാനോറ,വീണ,കിരണ്‍,ജാനിഷ്.
അണിയറ:
രചന………………………. ഇബ്രാഹിം വെങ്ങര .
സംവിധാനം ……………… ബാബു.
രംഗശില്പം …………………. ആര്‍ടിസ്റ്റ്.സുജാതന്‍.
ശബ്ദം …………………………. ഒയാസിസ്
വെളിച്ച വിതാനം ………………… സുഭാഷ്, ശ്രീ വത്സലന്‍
സഹായികള്‍ …………….കെ.ജി.നായര്‍,സുധീര്‍.