14. “പുതുപ്പണം കോട്ട”.
“ദൃശ്യകല” യുടെ നാടക അവതരണത്തിലെ ഒരു നാഴിക കല്ലായിരുന്നു “പുതുപ്പണംകോട്ട”.പതിമൂന്നോളം ഹ്രസ്വ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പരിചയ സമ്പത്തുമായി അന്നുവരെ അസാധ്യ മെന്നു കരുതിയിരുന്ന രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യ മുള്ള
നാടകം അവതരിപ്പിയ്ക്കുവാൻ “ദൃശ്യകല”യിലെ പ്രവര്‍ത്തകര്‍ തീരുമാനിച്ചപ്പോള്‍ സംഘാടകരുടെ മുന്നിലെ ചോദ്യ ചിഹ്നം സ്ത്രീ കഥാ പാത്രങ്ങളെ അവതരിപ്പിയ്ക്കുവാനുള്ള കലാകാരികളെ കണ്ടെത്തുകയെന്നതായിരുന്നു.ഒരു കലാകാരിയെ പോലും അഭിനയിയ്ക്കുവാൻ ലഭിയ്ക്കാതിരിയ്ക്കുന്ന സമയത്താണ് നാല് കഥാപാത്രങ്ങള്‍ ഉള്ള ഈ നാടകത്തില്‍ നടി മാരെ കണ്ടെത്തേണ്ടത് എന്ന് കൂടി ഓർക്കണം .
.ഒടുവില്‍ ആയിടയ്ക് ശ്രീനാരായണ ഗുരുമിഷന്‍ അവതരിപ്പിയ്ക്കുന്ന നാടകങ്ങളിൽ സ്ഥിരമായി വേഷമിട്ടിരുന്ന ശ്രീമതി മാരായ സുലോചന ശ്രീധരന്‍,രാധാ ഗോപിനാഥ് എന്നിവരെ സമീ പിയ്കുകയും ആഗമനോദ്ദേശ്യം അറിയിച്ചപ്പോൾ അവര്‍ സമ്മതം മൂളുകയും ചെയ്തു. ആദ്യമായി ഒരു വലിയ നാടകം അവതരിപ്പിയ്കുക എന്ന “ദൃശ്യകല”യുടെ ചിരകാലാഭിലാഷം അങ്ങനെ നിറവേറി.
അങ്ങനെ ആദ്യമായി സുലോചന ശ്രീധരന്‍,രാധാ ഗോപിനാഥ്,വില്ലന്‍ ഗോപി എന്നിവര്‍ “ദൃശ്യകല”യില്‍ എത്തപ്പെടുന്നത്. ഒപ്പം വില്ലൻ ഗോപി – രാധാ ഗോപിനാഥ് ദമ്പതികളുടെ മക്കളായ അനിതാ ദിനേശ്, സുനിതാ സുരേഷ്, മരുമകൾ ഷീബാ മനോജ് എന്നിവർ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കുന്നതിനായി മുന്നോട്ടു വരികകൂടി ചെയ്തപ്പോൾ ” പുതുപ്പണം കോട്ട ” നല്ല രീതിയിൽ അരങ്ങിൽ അവതരിപ്പിയ്ക്കുവാൻ സാധിച്ചു. ഒപ്പം മോഹന്‍ദാസ്,സ്റ്റെഫ്നി ഗോപാല്‍,ജാസ് ലിന്‍ഷിമ്മി എന്നിവരും ആദ്യമായി “ദൃശ്യകല”യിലെത്തി.
പോര്‍ച്ചുഗീസ് കാര്‍ക്കെതിരെ പോരാടിയ ധീര ദേശാഭിമാനി കുഞ്ഞാലിമരയ്കാരുടെ ജീവിത കഥ പറയുന്ന “പുതുപ്പണം കോട്ട”
രചിച്ചി രിയ്കുന്നത് മലയാള നാടക വേദി യിലെ കരുത്തനായ നാടക കൃത്ത് “തിക്കോടിയന്‍”എന്നറിയപ്പെടുന്ന പി.കുഞ്ഞനന്തന്‍ നായരാണ്.”തിക്കൊടി” എന്നത് കോഴിക്കോടിനടുത്തുള്ള ഒരു ഗ്രാമ പ്രദേശമാണ്.
സാമൂതിരി യുടെ നാവിക സേനാനിയായിരുന്ന “കുഞ്ഞാലിമരയ്കാര്‍”പോര്‍ച്ചു ഗീസുകാര്‍ക്ക് ഒരു പേടി സ്വപ്നം തന്നെ യായിരുന്നു. എങ്ങനെയെങ്കിലും സാമൂതിരിയേയും,കുഞ്ഞാലിമരയ്കാരെയും തെറ്റിയ്കാന്‍ പോര്‍ച്ചുഗീസുകാര്‍ തക്കം പാര്‍ത്തിരുന്നു. ഒടുവിലതില്‍ അവര്‍ വിജയിയ്കുകയുംചെയ്തു.അതിന്‍പ്രകാരം ഉടവാളൂരിവച്ച് സ്ഥാനം ഒഴിയാന്‍ സാമൂതിരി കുഞ്ഞാലി മരയ്ക്കാരോട് കല്പ്പിയ്കുകയും ഉടവാളൂരിവച്ചു യാത്ര പറയുന്ന കുഞ്ഞാലിമരയ്കാരെ ചതി മാര്‍ഗ്ഗത്തിലൂടെ പോര്‍ച്ചുഗീസ് ഭടന്മാര്‍ പിടികൂടി ഗോവ യിലേയ്ക് കൊണ്ട് പോകുകയും ബെര്‍ട്ടാഡോ സായിപ്പിന്‍റെ നേതൃത്വത്തില്‍ തൂക്കിലേറ്റുകയും ശവശരീരം പല കഷണങ്ങളാക്കി പലപ്രദേശങ്ങളില്‍ പ്രദര്‍ശിപ്പിച്ചു.ആ ധീര യോദ്ധവി ന്‍റെ “തല”ഉപ്പു പുരട്ടി കണ്ണൂര്‍ക്ക് അയയ്കുകയും കവലയില്‍ കെട്ടി തൂക്കി പ്രദര്‍ശിപ്പിയ്കുകയും ചെയ്തു.
നാടിനെ സേവിച്ചതിന് രാജാവ് നല്‍കിയ സമ്മാനം. ഭാരതത്തിലെ ആദ്യത്തെ നാവിക സേനാനിയായ കുഞ്ഞാലിമരയ്കാരുടെ അഞ്ഞൂറാം പിറന്നാള്‍ ദിനത്തില്‍ തന്നെ ഈ നാടകം അവതരിപ്പിയ്ക്കുവാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കരുതുന്നു.
തിക്കോടിയന്‍റെ രചനയ്ക് രംഗ ഭാഷ ഒരുക്കിയത് നിരവധി നാടകങ്ങള്‍ “ദൃശ്യകല”യ്കായി അണിയിച്ചൊരുക്കിയ ശ്രീ.ബാബുവാണ്.നിരവധി പുതുമുഖങ്ങൾ ഈ നാടകത്തിലൂടെ “ദൃശ്യകല”യിൽ എത്തപ്പെട്ടു.
ആര്‍ടിസ്റ്റ്.എ.ജി.കുളമട യുടെ രംഗശില്പം മനോഹരമായിരുന്നു.ഓരോരുത്തരും അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കാന്‍ തകര്‍ത്തഭിനയിക്കുക തന്നെ ചെയ്തു.ശബ്ദ ഗാംഭീര്യത്തിലും,രൂപ ഭാവത്തിലൂടെയും,അഭിനയ മികവു കൊണ്ടും കുഞ്ഞാലി മരയ്കാരെ അവിസ്മരണീയ മാക്കാന്‍
നിഹാസ് റാവുത്തര്‍ ക്ക് സാധിച്ചു.സാമൂതിരിയായി വില്ലന്‍ ഗോപിയും,മങ്ങാട്ടച്ചനായി ശശി.എസ്.കുളമടയും,കുറുപ്പായി ബാബു വും വേഷമിട്ടപ്പോൾ ഫ്രെഡിന്‍ സേവ്യറുടെ കാര്യക്കാര്‍ പ്രേക്ഷകരെ ചിരിപ്പിച്ചു.ബാര്‍ട്ടഡോ സായിപ്പായി മെഹറൂഫ് തിളങ്ങി. കെട്ടിലമ്മയായി രാധാ ഗോപിനാഥും,ഉമ്മ യായി സുലോചന ശ്രീധരനുംമികച്ച അഭിനയ കാഴ്ച വച്ചു.മാധവി യെ
ഉഷാ മോഹന്‍ദാസും,ആയിഷയെ സ്റ്റെഫ്നീ ഗോപാലും അവതരിപ്പിച്ചപ്പോള്‍ കൊട്ടാരം നര്‍ത്തകിയായി ജാസ് ലിന്‍ ഷിമ്മി
രംഗത്ത് വന്നു.കുട്ട്യാലി യുടെ റോള്‍ ജോയി മാധവനന്ദന്‍ ഭംഗിയാക്കി.സുധീര്‍,ജയപാല്‍,ഷാന്‍,നവാസ്,സുരേഷ്,ശ്രീകുമാര്‍,നാഷ്,സജീവ്,മുകുന്ദന്‍,ജ്യോതിഷ്കുമാര്‍,ലിജ്ജു എന്നിവര്‍ ഭടന്മാരുടെ വേഷം കെട്ടി.
എല്ലാവരുടെയും നിസ്വാര്‍ത്ഥമായ പരിശ്രമം ഈ നാടകത്തിന്‍റെ പിന്നിലുണ്ടായിരുന്നു.മൂന്നു വേദികളില്‍ അവതരിപ്പിച്ച “ദൃശ്യകല”യുടെ ആദ്യ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യ മുള്ള നാടകം ഒരു വന്‍ വിജയ മായിരുന്നു.
ഈ നാടകത്തിൻറെ അരങ്ങിലും,അണിയറയിലും പ്രവർത്തിച്ചവരെ പരിചയപെടുത്തുന്നു.
അരങ്ങ്:
കുഞ്ഞാലിമരയ്കാര്‍………നിഹാസ് റാവുത്തര്‍.
സാമൂതിരി…………………..വില്ലന്‍ ഗോപി.
മങ്ങാട്ടച്ചന്‍…………………..ശശി.എസ്.കുളമട.
കാര്യക്കാര്‍ ………………… ഫ്രെഡിന്‍ സേവ്യര്‍.
കുട്ട്യാലി………………………ജോയി മാധവാനന്ദന്‍.
ബെര്‍ട്ടഡൊ സായിപ്പ് ……..മെഹറൂഫ്.
കുറുപ്പ്………………………… ബാബു.
ഉമ്മ……………………………..സുലോചനാ ശ്രീധരന്‍.
കെട്ടിലമ്മ…………………….. രാധ ഗോപിനാഥ്.
മാധവി…………………………ഉഷ മോഹന്‍ദാസ്.
അയിഷ ……………………….സ്റ്റെഫ്നി ഗോപാല്‍.
കൊട്ടാരം നര്‍ത്തകി…………ജാസ് ലിന്‍ ഷിമ്മി.
ഭടന്മാര്‍………………………..സുധീര്‍,ജയപാല്‍,ഷാന്‍,നവാസ്,സുരേഷ്,നാഷ്,സജീവ്,മുകുന്ദന്‍,ജ്യോതിഷ് കുമാര്‍,ലിജ്ജു.
അണിയറ:
ചമയം,വസ്ത്രാലങ്കാരം………..വക്കം.ബി.ജി.,അനിതാ ദിനേശ്,സുനിതാ സുരേഷ്.
രംഗ ശില്പം ……………………..എ.ജി.ആര്‍ട്സ്,കുളമട.
രംഗ സജ്ജീകരണം……………….ഫെബി,ദിനു,ജ്യോതിഷ്.
പരസ്യകല ………………………..ശശി.എസ്.കുളമട.
ശബ്ദം………………………………….ഒയാസിസ്.
ശബ്ദനിയന്ത്രണം…………………….അസ്‌ലം,മൈക്കിള്‍.
വെളിച്ച വിതാനം……………….. ശ്രീവത്സലന്‍.
സംഗീത നിയന്ത്രണം………………ജോയി.
സഹായികള്‍………………………സുഗേഷ്,മോഹന്‍ദാസ്,ശ്രീജിത്ത്,റോയി,മുരളി.വക്കം.ജി.സുരേഷ്കുമാര്‍.
അവതരിപ്പിച്ച വേദികള്‍ ……ഈസ്റ്റ് ഹാം,ക്രൊയ്ഡന്‍,സൗത്താല്‍.”
….ഈസ്റ്റ് ഹാം,ക്രൊയ്ഡന്‍ , സൗത്താൽ .