13. “ പ്രതീക്ഷ”.
മഹാത്മാ ഗാന്ധി യുടെ ആദര്‍ശങ്ങളെ മുറുകെ പിടിച്ചു അത് പ്രാവര്‍ത്തികമാക്കുവാൻ അഹോരാത്രം പരിശ്രമിയ്കുന്ന സ്വാതന്ത്ര്യ സമര സേനാനി യായ ഒരു വൃദ്ധൻ .ദിവസവും വൈകുന്നേരം ഗാന്ധിജി യുടെ പ്രതിമ യ്ക് മുന്‍പില്‍ “വിളക്ക്”തെളിയിയ്കുകയും ഗാന്ധിജി യുടെ ത്യാഗ പൂർണ്ണമായ ജീവിതത്തെക്കുറിച്ചും,അഹിംസ സിദ്ധാന്ത ത്തെക്കുറിച്ചുമൊക്കെ വാചാലനാകുകയും ചെയ്യുന്ന ഒരു തികഞ്ഞ ഗാന്ധിയൻ.
എന്നാല്‍ വൃദ്ധൻ ദിവസവും വിളക്ക് വയ്ക്കുന്ന ഗാന്ധി പ്രതിമയ്ക്ക് താഴെ മുച്ചീട്ട് കളി തൊഴിലാക്കി മാറ്റിയ വൃദ്ധന്‍റെ മകൻ പാഞ്ചി യും,സുഹൃത്തുക്കളും ……..ഒരിക്കൽ ആ രംഗം കണ്ടു കടന്നു വരുന്ന വൃദ്ധൻ മകനെയും,കൂട്ടരേയും
ശാസിയ്ക്കുക്കുകയും ഗാന്ധിജി യെക്കുറിച്ചു അവരെ പറഞ്ഞു മനസ്സിലാക്കുവാൻ ശ്രമിയ്ക്കുകയും ചെയ്യുന്നു. ചൂതുകളിയിലും,മറ്റ് ദുർമാർഗ്ഗ നടപ്പിനടിമപ്പെട്ടവരുമായ ആ ചെറുപ്പക്കാർ അദ്ദേഹത്തിൻറെ വാക്കുകൾ ചെവിക്കൊള്ളാതെ വൃദ്ധനോട് ദേഷ്യപ്പെടുകയും ചെയ്യുമ്പോൾ മാനസികമായി തകർന്ന് തളർന്നു പോകുന്ന വൃദ്ധൻ.
വൃദ്ധൻറെ മറ്റൊരു മകൻ കുട്ടപ്പനാണു നാടകത്തിലെ മറ്റൊരു കഥാപാത്രം. ഭ്രാന്തൻ,പോലീസ്,അന്തു എന്നിവരാണ് നാടകത്തിലെ മറ്റ് കഥാപാത്രങ്ങൾ. ശ്രീ. എ.ആർ.രതീശൻറെ രചനയ്ക്ക് ശ്രീ.ബാബു വിൻറെ മനോഹരമായ സാക്ഷാല്‍കാരം .ആര്‍ട്ടിസ്റ്റ്.ശിവാനന്ദന്‍ കന്ന്വാശ്രമത്ത് അണിയിച്ചൊരുക്കിയ രംഗപടം നയനാനന്ദകര മായിരുന്നു.കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായിരുന്നു ഈ നാടകത്തിന്‍റെ വിജയം.ഈസ്റ്റ് ഹാമിലും,ക്രൊയ്ഡണിലും അവതരിപ്പിച്ച ” പ്രതീക്ഷ ” പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസയ്ക്ക് അർഹമായി.
അരങ്ങ്:
വൃദ്ധന്‍…………………………………….. ബാബു.
പാഞ്ചി………………………………….. നിഹാസ് റാവുത്തര്‍.
അന്തു……………………………………….. ശശി.എസ്.കുളമട.
ഭ്രാന്തന്‍……………………………………….ഫ്രെഡിന്‍ സേവ്യര്‍.
പൊലിസ്…………………………………… ശ്രീവത്സലന്‍.
കുട്ടപ്പന്‍……………………………………… ദിനു കമല്‍.
അണിയറ:
രചന………………………………………. എ.ആര്‍.രതീശന്‍.
സംവിധാനം ……………………………… ബാബു.
ചമയം……………………………………..വെട്ടൂര്‍.ഗ.കൃഷ്ണന്‍കുട്ടി.
രംഗ ശില്പം……………………………..ആര്‍ട്ടിസ്റ്റ്. ശിവാനന്ദന്‍ കന്ന്വശ്രമത്ത്.
രംഗ സജ്ജീകരണം……………………….ഫെബി.
സംഗീത നിയന്ത്രണം…………………….. ജോയി.
ശബ്ദം……………………………………….. ഒയസിസ്.
പരസ്യകല………………………………… ശശി.എസ്.കുളമട.